സൽക്കാരത്തിൽ ആട്ടിൻകാൽ വിഭവം വിളമ്പാത്തതിൽ പ്രതിഷേധിച്ച് വരനും കുടുംബവും വിവാഹത്തിൽ നിന്ന് പിൻമാറി. തെലങ്കാനയിലാണ് സംഭവം.
|
നവംബറിലാണ് ഇരുവരുടെയും വിവാഹം വധുവിന്റെ ഗൃഹത്തിൽ വച്ച് നിശ്ചയിച്ചത്. തുടർന്നൊരുക്കിയ സൽക്കാരത്തിൽ മെനുവിൽ പറഞ്ഞിരുന്ന ആട്ടിൻകാൽ വിഭവം വിളമ്പിയില്ലെന്ന് ചൂണ്ടിക്കാട്ടി വരന്റെ വീട്ടുകാർ ബഹളമുണ്ടാക്കുകയായിരുന്നു. പ്രശ്നം വഷളായതോടെ പൊലീസ് ഇടപെട്ടു.
വരന്റെ വീട്ടുകാരെ പൊലീസ് അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. വധുവിന്റെ വീട്ടുകാർ ആട്ടിൻകാൽ വിഭവം മെനുവിൽ ഇല്ലെന്ന് മനപ്പൂർവം പറയാതെ തങ്ങളെ അപമാനിച്ചുവെന്ന് ആരോപിച്ച് വരന്റെ വീട്ടുകാർ വിവാഹത്തിൽ നിന്ന് പിൻമാറുകയായിരുന്നു.
അതേസമയം മാർച്ചിൽ പുറത്തിറങ്ങിയ തെലുഗ് ചിത്രത്തിലെ ആട്ടിൻ കാൽ വിഭവത്തെച്ചൊല്ലി വിവാഹം ഉപേക്ഷിക്കുന്ന രംഗമാണ് യഥാർഥ ജീവിതത്തിലും ആവർത്തിച്ചിരിക്കുന്നതെന്ന് നിരവധി പേർ ചൂണ്ടിക്കാട്ടി.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





