13കാരിയായ മകളെ നിരന്തരം ബലാൽസംഗം ചെയ്ത പൊലീസുകാരൻ അറസ്റ്റിൽ. കൊൽക്കത്തയുടെ പ്രാന്തപ്രദേശമായ ബഹാലയിലാണ് സംഭവം. പിതാവിനെതിരേ പരാതിയുമായി മകൾ പൊലീസ് സ്റ്റേഷനിലെത്തിയതോടെയാണ് സംഭവം പുറത്തറിയുന്നത്.
|
ഇയാളുടെ ഭാര്യ രണ്ടുമാസം മുമ്പ് പിണങ്ങി വീട്ടിൽ പോയിരുന്നു. 13കാരിയും 7 വയസ്സുകാരിയായ സഹോദരിയും പിതാവിനൊപ്പമാണ് താമസിച്ചിരുന്നത്. ഭാര്യ പോയതു മുതൽ പൊലീസുകാരൻ മൂത്ത മകളെ ബലാൽസംഗം ചെയ്തുവരികയായിരുന്നു.
പിതാവിന്റെ പീഡനം താങ്ങാനാവാതെ വന്നതോടെ പെൺകുട്ടി പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു. ലൈംഗികപീഡനത്തിനു പുറമേ മകളെ ഇയാൾ ശാരീരികമായി ഉപദ്രവിക്കുകയും ചെയ്തിരുന്നു. കുട്ടിയുടെ പരാതിയിൽ പൊലീസ് പിതാവിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയും അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





