07
Jan 2024
Mon
07 Jan 2024 Mon

പപ്പാഞ്ഞി മാതൃകയിലുള്ള ഗവര്‍ണറുടെ 30 അടി ഉയരമുള്ള കോലം കത്തിച്ചു; SFI സംസ്ഥാന പ്രസിഡന്റ് അടക്കം പത്ത് പേര്‍ക്കെതിരെ കേസ്

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കണ്ണൂര്‍: പയ്യാമ്പലം ബീച്ചില്‍ പപ്പാഞ്ഞി മാതൃകയിലുള്ള ഗവര്‍ണറുടെ കൂറ്റന്‍ കോലം കത്തിച്ച സംഭവത്തില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്. സംസ്ഥാന പ്രസിഡന്റ് കെ അനുശ്രീയടക്കം പത്തുപേര്‍ക്കെതിരെയാണ് കേസെടുത്തത്. സുരക്ഷയില്ലാതെ പൊതുസ്ഥലത്ത് കോലം കത്തിച്ചെന്ന വകുപ്പ് പ്രകാരമാണ് കേസ്.

ഇന്നലെ പുതുവര്‍ഷ ആഘോഷത്തിനിടെയാണ് അനുശ്രീയുടെ നേതൃത്വത്തില്‍ 30 അടി ഉയരമുള്ള കോലം കത്തിച്ചത്. ഗവര്‍ണര്‍ക്കെതിരെയുളള സമരത്തിന്റെ തുടര്‍ച്ചയായാണ് കോലം കത്തിച്ചതെന്നാണ് എസ്എഫ്‌ഐ നേതൃത്വം നല്‍കുന്ന വിശദീകരണം.

പപ്പാഞ്ഞിയുടെ മാതൃകയില്‍ 30 അടി ഉയരത്തില്‍ വലിയ കോലമാണ് ബീച്ചില്‍ തയ്യാറാക്കിയത്. സര്‍വകലാശാലകളെ കാവിവത്ക്കരിക്കാന്‍ ഗവര്‍ണര്‍ ശ്രമിക്കുന്നുവെന്നാരോപിച്ച് എസ് എസ് ഐ വലിയ തോതിലുള്ള പ്രതിഷേധം ഉയര്‍ത്തിവരികയാണ്.

ഫോര്‍ട്ട് കൊച്ചിയില്‍ പുതുവര്‍ഷപ്പിറവിയോടനുബന്ധിച്ച് കത്തിക്കുന്ന പാപ്പാഞ്ഞിയുടെ മാതൃകയില്‍ 30 അടി ഉയരത്തിലുള്ള കോലമാണ് പയ്യാമ്പലം ബീച്ചില്‍ കത്തിക്കാനായി ഒരുക്കിയത്. കണ്ണൂരിലെ ഏറ്റവും പ്രധാനകേന്ദ്രമായ പയ്യാമ്പലം ബീച്ചില്‍ പുതുവര്‍ഷം ആഘോഷിക്കാനായി നിരവധി പേര്‍ എത്തിയിരിക്കെയാണ് ബീച്ചിന്റെ ഒരുഭാഗത്ത് എസ്.എഫ്.ഐ ഗവര്‍ണറുടെ കോലം കത്തിച്ച് പുതുവര്‍ഷപ്പുലരിയെ വരവേറ്റത്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക