പീഡനശ്രമം ചെറുത്തതിന് ആറുവയസ്സുകാരനെ കൊലപ്പെടുത്തി മൃതദേഹം ഉപേക്ഷിച്ച 14കാരൻ പിടിയിൽ. ഉത്തർപ്രദേശിലെ പ്രയാഗ് രാജിൽ ഞായറാഴ്ചയാണ് സംഭവം. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ കാണാതായതിനെ തുടർന്ന് പിതാവ് പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് മുറിവുകൾ നിറഞ്ഞ മൃതദേഹം കണ്ടെത്തിയത്.
|
14കാരനെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തപ്പോഴാണ് കൃത്യം സംബന്ധിച്ച കുറ്റസമ്മതം നടത്തിയത്. കുട്ടിയെ താൻ നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിലേക്ക് കൂട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നും ഈ സമയം കുട്ടി ബഹളം വച്ചതോടെ ഇഷ്ടികയ്ക്ക് തലയ്ക്കും മുഖത്തും ഇടിച്ചുകൊലപ്പെടുത്തുകയായിരുന്നുവെന്നും 14കാരൻ പറഞ്ഞു. പീഡിപ്പിക്കാൻ ശ്രമിച്ച വിവരം കുട്ടി പുറത്തുപറയുമെന്ന ഭയം മൂലമാണ് കൊലപാതകം നടത്തിയതെന്നും പ്രതി പറഞ്ഞു. അറസ്റ്റിലായ പ്രതിയ ജുവനൈൽ ജസ്റ്റിസ് ബോർഡ് മുമ്പാകെ ഹാജരാക്കിയ ശേഷം ദുർഗുണ പരിഹാര പാഠശാലയിൽ അയച്ചു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





