29
Jan 2024
Tue
29 Jan 2024 Tue

ബെംഗളൂരു : ഫോട്ടോഷൂട്ടിന് പോകാന്‍ മാതാപിതാക്കള്‍ അനുവദിക്കാത്തതിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥിനി ജീവനൊടുക്കി. സംഭവം നടന്നത് ബെംഗളൂരിവിലാണ്. ബെംഗളൂരു സുധാമനഗര്‍ സ്വദേശിയും സ്വകാര്യ കോളേജിലെ ബിബിഎ വിദ്യാര്‍ത്ഥിനിയുമായ വര്‍ഷിണി എന്ന 21 കാരിയാണ് ജീവനൊടുക്കിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പുതുവത്സരത്തിന് മുന്നോടിയായി സുഹൃത്തുക്കള്‍ക്കൊപ്പം ഒരു മാളില്‍ ഫോട്ടോഷൂട്ടിനു പോകാന്‍ വര്‍ഷിണി തീരുമാനിച്ചിരുന്നു. എന്നാല്‍ മാതാപിതാക്കള്‍ അതിന് അനുവദിച്ചില്ല. തുടര്‍ന്ന് ഏറെ നേരം മാതാപിതാക്കളോടൊപ്പം വഴക്കിട്ട വര്ഷിണി മുറിയില്‍ കയറി വാതിലടക്കുകയിരുന്നു. ഞായറാഴ്ച ഏറെനേരം ആയിട്ടും വര്‍ഷിണി വാതില്‍ തുറക്കാത്തതിനെ തുടര്‍ന്ന് മാതാപിതാക്കള്‍ നടത്തിയ പരിശോധനയിലാണ് ഫാനില്‍ തൂങ്ങിയ നിലയില്‍ വര്‍ഷിണിയെ കണ്ടെത്തിയത്. വര്‍ഷിണിക്ക് നേരത്തെ ഫോട്ടോഗ്രാഫിയില്‍ താല്‍പര്യം ഉണ്ടായിരുന്നു. അതിനെ തുടര്‍ന്ന് വര്‍ഷിണി ഫോട്ടോഗ്രാഫി കോഴ്സും ചെയ്തിരുന്നു.