ക്ഷേത്രദര്‍ശനത്തിന് പോയ സംഘം സഞ്ചരിച്ച ബസ്സും ട്രക്കും കൂട്ടിയിടിച്ചു; അസമില്‍ 14 മരണം| Video
|
ഗുവഹാത്തി: ക്ഷേത്രദര്‍ശനത്തിന് പോയ സംഘം സഞ്ചരിച്ച ബസ്സും ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ അസമില്‍ 14 പേര്‍ക്ക് ദുരാണാന്ത്യം. പുലര്‍ച്ചെ അഞ്ചുമണിയോടെ ഡെര്‍ഗാവിലാണ് അപകടം ഉണ്ടായത്. മരിച്ചവരില്‍ അഞ്ച് സ്ത്രീകളും ഒരു ചെറിയ കുട്ടിയും ഉള്‍പ്പെടുന്നു. 27 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.
അത്ഖേലിയില്‍ നിന്ന് ബാലിജനിലേക്ക് പോയ ക്ഷേത്രദര്‍ശനത്തിനായി പോയ ബസ് ആണ് അപകടത്തില്‍പ്പെട്ടത്. 45 യാത്രക്കാരാണ് ബസില്‍ ഉണ്ടായിരുന്നത്.
പുലര്‍ച്ചെ മൂന്ന് മണിയോടെ യാത്ര ആരംഭിച്ച സംഘം ലക്ഷ്യസ്ഥാനത്ത് എത്തുന്നതിനിടെയാണ് മാര്‍ഗരിറ്റിയില്‍ നിന്ന് വന്ന ട്രക്ക് ബസുമായി കൂട്ടിയിടിച്ചത്. രണ്ട് വാഹനത്തിലെയും ഡ്രൈവര്‍മാര്‍ സംഭവസ്ഥലത്തുവച്ചു തന്നെ മരിച്ചു. ഗുരുതമായി പരിക്കേറ്റവരെ ജോര്‍ഹാട്ട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. അമിതവേഗത്തിലെത്തിയ ബസ് ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു.
#WATCH | Assam: At least 12 people died and 25 others injured after a bus collided with a truck in Golaghat district. The accident took place at around 5 am in Balijan area near Dergaon in Golaghat: Rajen Singh, Golaghat SP pic.twitter.com/1F9JavLkJh
— ANI (@ANI) January 3, 2024
14 killed as bus collides with truck in Assam





