04
Jan 2024
Mon
04 Jan 2024 Mon

തീപിടിച്ച കെട്ടിടത്തിൽ നിന്ന് രക്ഷപ്പെടാൻ താഴേക്ക് ചാടിയ 13 കാരിക്ക് ദാരുണാന്ത്യം. മധ്യപ്രദേശിലെ സാഗർ നഗരത്തിൽ ഞായറാഴ്ചയാണ് സംഭവം. എയ്ഞ്ചൽ ജെയിൻ എന്ന പെൺകുട്ടിയാണ് മരിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

താമസിച്ചിരുന്ന കെട്ടിടത്തിന്റെ താഴത്തെ നിലയിൽ തീ പടരുന്നത് കണ്ട് ഭയന്ന എയ്ഞ്ചൽ രണ്ടാം നിലയിൽ നിന്ന് താഴേക്കു ചാടുകയായിരുന്നു. വീഴ്ചയിൽ ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

കുട്ടിയുടെ സഹോദരനും അമ്മയും പരിക്കുകളോടെ രക്ഷപ്പെട്ടു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്ത കാരണമെന്ന് പ്രഥമദൃഷ്ട്യാ അന്വേഷണത്തിൽ കണ്ടെത്തി.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക