കേരളത്തില്‍ ഇടിയോടു കൂടിയ മഴ; ജാഗ്രത നിര്‍ദേശം; ഒരിടത്തും അലര്‍ട്ടില്ല
|
കൊച്ചി: കേരളത്തില്‍ ഇന്നും ഒറ്റപ്പെട്ട ജില്ലകളില്‍ ഇടിയോട് കൂടിയ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. മഴയോടൊപ്പം മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നുമാണ് പ്രവചനം. അടുത്ത 4- 5 ദിവസം കേരളത്തിലുടനീളം മിതമായ/ ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ട്. എങ്കിലും നിലവില്‍ ഇന്ന് ഒരു ജില്ലയിലും യെല്ലോ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചിട്ടില്ല.
കേരള – കര്‍ണാടക – ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അതേസമയം കേരള തീരത്ത് ഇന്ന് രാത്രി 11.30 വരെ 1.0 മുതല്‍ 1.5 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ട്.
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





