01
Jan 2024
Thu
01 Jan 2024 Thu

കോഴിക്കോട്: 2024ലെ തിരഞ്ഞെടുപ്പുഫലത്തിനനുസരിച്ച് ജയിലിൽ പോകാൻ തയ്യാറായിരിക്കുന്ന ആളാണ് താനെന്ന് സിദ്ധീഖ് കാപ്പൻ പറഞ്ഞു. ‘എന്റെ ജയിൽമുറി’ എന്ന കെ എൽ എഫ് സെഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. എസ്. ശരത് മോഡറേറ്റ്‌ ചെയ്ത സെഷനിൽ സിദ്ധീഖ് കാപ്പൻ അദ്ദേഹത്തിന്റെ ജയിൽ അനുഭവങ്ങൾ വിശദീകരിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പൊലീസുകാർ ലോകത്തെല്ലായിടത്തും ഒരുപോലെയാണെന്നും തെറിയാണ് അവരുടെ മാന്യഭാഷയെന്നും അദ്ദേഹം പറഞ്ഞു. തനിക്കൊപ്പം ജയിലിലായ മസ്ഹൂദ് അഹമ്മദിന് ഈ സെഷൻ സമർപ്പിക്കുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഇപ്പോഴും ജയിലിൽ കഴിയുന്ന, ജാമ്യം കിട്ടാത്ത എല്ലാവരുടെയും കൂടിയാണ് ഈ സെഷൻ എന്ന് എസ് ശരത് പ്രഖ്യാപിച്ചു. സ്റ്റാൻ സ്വാമി, സുധ ഭരദ്വാജ് എന്നിവരെക്കുറിച്ചും സെഷനിൽ ചർച്ചചെയ്തു.