|
തിരുവനന്തപുരം: മകരപ്പൊങ്കല്‍ ( ജനുവരി 15) പ്രമാണിച്ച് സംസ്ഥാനത്തെ ആറ് ജില്ലകള്‍ക്ക് അവധി പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയനാട് ജില്ലകള്‍ക്കാണ് അവധി. തമിഴ്നാടുമായി അതിര്‍ത്തി പങ്കിടുന്ന ജില്ലകള്‍ക്കാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.
അതേസമയം, പൊങ്കല്‍ ആഘോഷങ്ങളുടെ ഭാഗമായി യാത്രക്കാരുടെ തിരക്ക് നിയന്ത്രിക്കുന്നതിനു പ്രത്യേക ട്രെയിന്‍ സര്‍വീസ് പ്രഖ്യാപിച്ച് സൗത്ത് വെസ്റ്റേണ്‍ റെയില്‍വേ. യശ്വന്ത്പുരിനും കൊച്ചുവേളിക്കുമിടയിലാകും പ്രത്യേക ട്രെയിന്‍ സര്‍വീസ്. റിസര്‍വേഷന്‍ വെള്ളിയാഴ്ച രാവിലെ എട്ടിന് ആരംഭിക്കും.
06235 യശ്വന്ത്പുര്കൊച്ചുവേളി ഫെസ്റ്റിവല്‍ എക്സ്പ്രസ് സ്പെഷല്‍ ശനി രാത്രി 11.55 ന് യശ്വന്ത്പുരില്‍ നിന്ന് പുറപ്പെട്ട് ഞായറാഴ്ച വൈകിട്ട് 7.10ന് കൊച്ചുവേളിയില്‍ എത്തിച്ചേരും. 06236 കൊച്ചുവേളിയശ്വന്ത്പുര് ഫെസ്റ്റിവല്‍ എക്സ്പ്രസ് സ്പെഷല്‍ 14ന് രാത്രി 10ന് കൊച്ചുവേളിയില്‍നിന്ന് പുറപ്പെട്ട് അടുത്ത ദിവസം വൈകിട്ട് നാലരയ്ക്ക് യശ്വന്ത്പുരിലെത്തും.





