ദോഹ: എഎഫ്സി ഏഷ്യന്‍ കപ്പില്‍ വമ്പന്‍ പ്രതീക്ഷകളുമായി ഇന്ത്യ ഇന്നിറങ്ങുന്നു. മുന്‍ ചാമ്പ്യന്മാരും കരുത്തരുമായ ഓസ്ട്രേലിയയാണ് ഇന്ത്യയുടെ എതിരാളികള്‍. വൈകീട്ട് 5 മണിക്കാണ് മത്സരം. നിലവിലെ ചാമ്പ്യന്മാരായ ഖത്തറാണ് ടൂര്‍ണമെന്റിന്റെ ആതിഥേയര്‍.
|
ആറ് ഗ്രൂപ്പുകളായി തിരിച്ച് 24 ടീമുകളാണ് മാറ്റുരയ്ക്കുന്നത്. ഓസ്ട്രേലിയ, ഉസ്ബെകിസ്ഥാന്, സിറിയ ടീമുകള്‍ ഉള്‍പ്പെടുന്ന മരണ ഗ്രൂപ്പിലാണ് ഇന്ത്യ. അതേസമയം, പരുക്ക് പൂര്‍ണമായും ഭേദപ്പെട്ടിട്ടില്ലാത്ത മലയാളി സൂപ്പര്‍ താരം സഹല്‍ അബ്ദുസ്സമദ് ഇന്ന് ഇറങ്ങുമോയെന്ന കാര്യത്തില്‍ സംശയമാണ്. സഹലിന്റെ കാര്യം ഉറപ്പിക്കാനായിട്ടില്ലെന്നും അദ്ദേഹം 100 ശതമാനം ഫിറ്റ്നസ് ആയിട്ടില്ലെന്നും പ്രീ മാച്ച് വാര്‍ത്താസമ്മേളനത്തില്‍ കോച്ച് സ്റ്റിമാച് വ്യക്തമാക്കി. എന്നാല്‍ ഉസ്ബെകിസ്താനുമായുള്ള അടുത്ത കളിക്ക് സഹല്‍ ഉണ്ടാകുമെന്നും കോച്ച് പറഞ്ഞു.
ഇഗോര്‍ സ്റ്റിമാചിന്റെ തന്ത്രങ്ങളില്‍ പുത്തന്‍ പ്രതീക്ഷകളുമായാണ് സുനില്‍ ഛേത്രിയും സംഘവും കളിക്കാനൊരുങ്ങുന്നത്. ഏഷ്യന്‍ കപ്പ് തങ്ങളെ സംബന്ധിച്ച് ലോകകപ്പ് പോരാട്ടം പോലെ അത്രയും വിലപ്പെട്ടതാണെന്നു സ്റ്റിമാച് തന്നെ പ്രസ്താവിക്കുകയും ചെയ്തിട്ടുണ്ട്.
ജനുവരി 18ന് ഉസ്ബെകിസ്താനുമായും 23ന് സിറിയയുമായുമാണ് ഇന്ത്യയുടെ ഇനിയുള്ള മത്സരങ്ങള്‍.
ഗ്രൂപ്പ് A: ഖത്തര്‍, ചൈന, തജികിസ്ഥാന്‍, ലെബനന്
ഗ്രൂപ്പ് B: ഇന്ത്യ, ഓസ്ട്രേലിയ, ഉസ്ബെകിസ്ഥാന്, സിറിയ
ഗ്രൂപ്പ് C: ഇറാന്, യുഎഇ, ഹോങ്കോങ്, ഫലസ്തീന്
ഗ്രൂപ്പ് D: ജപ്പാന്, ഇന്തോനേഷ്യ, ഇറാഖ്, വിയറ്റ്നാം
ഗ്രൂപ്പ് E: ദക്ഷിണ കൊറിയ, മലേഷ്യ, ജോര്‍ദാന്‍, ബഹ്റൈന്‍
ഗ്രൂപ്പ് F: സൗദി അറേബ്യ, തായ്ലന്ഡ്, കിര്‍ഗിസ്ഥാന്‍, ഒമാന്‍
India vs Australia, AFC Asian Cup 2023: Igor Stimac Confirms Sahal Abdul Samad Out Of Match


