22
Jan 2024
Sat
22 Jan 2024 Sat

പ്രവാസി വീട്ടമ്മ ഹൃദയാഘാതത്തെ തുടർന്ന് ഖത്തറിൽ മരിച്ചു. കൊയിലാണ്ടി തിക്കോടി സ്വദേശി കുന്നിനു താഴെ വീട്ടിൽ സുനൈദിന്റെ ഭാര്യ അൻസി സുനൈദ്‌ (29) ആണ് മരിച്ചത്. ഹമദ് ഹോസ്പിറ്റലിൽ ചികിൽസയിലിരിക്കെയാണ് മരണം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

അഞ്ചു വയസ്സുള്ള ഒരു മകളുണ്ട്. ഖത്തർ കെഎംസിസി തിക്കോടി പഞ്ചായത്ത് സെക്രട്ടറിയാണ് സുനൈദ്‌. നടപടി ക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക്‌ കൊണ്ട് പോകുമെന്ന് കെഎംസിസി അൽ ഇഹ്‌സാൻ മയ്യിത്ത് പരിപാലന കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.