04
Jan 2024
Mon
04 Jan 2024 Mon

തിരുവനന്തപുരത്ത് അമ്മയ്ക്കൊപ്പം ഓട്ടോറിക്ഷയിൽ സഞ്ചരിക്കവെ വൈദ്യുതി പോസ്റ്റിൽ തലയിടിച്ച് എഴുവയസ്സുകാരൻ മരിച്ചു. വെഞ്ഞാറമൂട് വൈഷ്ണവത്തിൽ ദീപു-ശാന്തികൃഷ്ണ ദമ്പതികളുടെ മകൻ വൈഷ്ണവാണ് മരിച്ചത്. ഞായറാഴ്ച വൈകീട്ട് മൂന്നോടെയായിരുന്നു അപകടം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വെമ്പായം മൂന്നാനക്കുഴി ഭാ​ഗത്തെത്തിയപ്പോൾ കുട്ടി തല പുറത്തേക്കിടുകയും അപകടമുണ്ടാവുകയുമായിരുന്നു. ​ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ഉടൻ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാ​ഗത്തിൽ പ്രവേശിപ്പിച്ചെങ്കിലും രാത്രിയോടെ മരിക്കുകയായിരുന്നു. ഓട്ടോറിക്ഷ മറ്റൊരു വാഹനത്തിനു സൈഡ് കൊടുക്കുന്നതിനിടെയാണ് അപകടമെന്നും വിവരമുണ്ട്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക