24
Jan 2024
Tue
24 Jan 2024 Tue

FIFAയുടെ ഇത്തവണത്തെ മികച്ച താരവും മെസ്സി തന്നെ; ഹാളണ്ടിനെയും എംബപ്പെയെയും പിന്നിലാക്കി, FIFA ബെസ്റ്റ് ഇലവനിലും ക്രിസ്റ്റിയാനോ റൊണാള്‍ഡോ ഇല്ല

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ലണ്ടന്‍: പോയ വര്‍ഷത്തെ മികച്ച ഫുട്‌ബോള്‍ താരത്തിനുള്ള ‘ഫിഫ ദ ബെസ്റ്റ്’ പുരസ്‌കാരം യു.എസ് ക്ലബ് ഇന്റര്‍മയാമി താരവും അര്‍ജന്റീനന്‍ നായകനുമായ ലയണല്‍ മെസിക്ക്. മാഞ്ചസ്റ്റര്‍ സിറ്റിയുടെ നോര്‍വീജിയന്‍ സൂപ്പര്‍ താരം എര്‍ലിങ് ഹാളണ്ട്, പിഎസ്ജിയുടെ ഫ്രഞ്ച് സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെ എന്നിവരെ പിന്തള്ളിയാണ് മെസിയെ ഫിഫ വീണ്ടും തെരഞ്ഞെടുത്തത്.

ബാഴ്‌സലോണയുടെ സ്പാനിഷ് താരം അയ്റ്റാന ബോണ്‍മറ്റിയാണ് മികച്ച വനിതാ താരം. പെപ് ഗെര്‍ഡിയോള മികച്ച പുരുഷ പരിശീലകനുള്ള പുരസ്‌കാരം നേടി. ഇംഗ്ലീഷ് ദേശീയ വനിതാ ടീം പരിശീലക സെറീന വെയ്ഗ്മാനാണ് മികച്ച വനിതാ കോച്ച്.

മാഞ്ചസ്റ്റര്‍ സിറ്റിയുടെ ബ്രസീലിയിന്‍ ഗോള്‍ കീപ്പര്‍ എഡേഴ്‌സനാണ് മികച്ച പുരുഷ ഗോള്‍ കീപ്പര്‍. ഫയര്‍പ്ലേ പുരസ്‌കാരം ബ്രസീല്‍ പുരുഷ ദേശീയ ടീമും സ്വന്തമാക്കി. ഇതിഹാസ ബ്രസീല്‍ വനിതാ താരം മാര്‍ത്തയ്ക്ക് പ്രത്യേക പുരസ്‌കാരം. മികച്ച ഗോളിനുള്ള പുഷ്‌കാസ് അവാര്‍ഡ് ബ്രസീലിന്റെ ഗുലിഹെര്‍മ മഡ്രൂഗ സ്വന്തമാക്കി.

ഇത് എട്ടാം തവണയാണ് മെസി പുരസ്‌കാരത്തിനു അര്‍ഹനാകുന്നത്. ഇത്തവണത്തെ ബാല്ലണ്‍ ഡി ഓര്‍ പുരസ്‌കാരത്തിനു പിന്നാലെയാണ് മെസിയുടെ മറ്റൊരു നേട്ടം. 2022 ഡിസംബര്‍ 19 മുതല്‍ 2023 ഓഗസ്റ്റ് 20 വരെയുള്ള കാലയളവിലെ പ്രകടനമാണ് പുരസ്‌കാരത്തിനായി പരിഗണിച്ചത്.

ഫിഫ പുരുഷ ഇലവന്‍:

തിബോട്ട് കോട്ട്വ (ഗോള്‍കീപ്പര്‍).
കെയ്ല്‍ വാക്കര്‍, ജോണ്‍ സ്റ്റോണ്‍സ്, റൂബന്‍ ഡയസ് (പ്രതിരോധം)
ബെര്‍ണാര്‍ഡോ സില്‍വ, കെവിന്‍ ഡി ബ്രുയ്‌നെ, ജൂഡ് ബെല്ലിങ്ഹാം (മധ്യനിര)
ലയണല്‍ മെസി, എര്‍ലിങ് ഹാളണ്ട്, വിനിഷ്യസ് ജൂനിയര്‍, കിലിയന്‍ എംബാപ്പെ (മുന്നേറ്റം)

Messi edges Haaland in tiebreaker for FIFA’s best men’s player award. Bonmatí takes women’s prize