29
Jan 2024
Tue
29 Jan 2024 Tue

ചങ്ങരംകുളത്ത് ഉമ്മയും മകളും കിണറ്റില്‍ചാടി; രണ്ടരവയസുകാരി മരിച്ചു

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മലപ്പുറം: ചങ്ങരംകുളത്ത് രണ്ടരവയസുകാരിയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ചങ്ങരകുളം സ്വദേശി റഫീക്കിന്റെ മകള്‍ ഇശയാണ് മരിച്ചത്. റഫീക്കിന്റെ ഭാര്യ ഹസീനയും കിണറ്റില്‍ വീണിരുന്നു. ഹസീനയെ കിണറില്‍ നിന്ന് പുറത്തെടുത്ത് പുത്തന്‍പുരയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യുവതിയുടെ പരിക്ക് ഗുരുതരമാണ്.

രാവിലെ ഇവരെ കാണാതായതിനെ തുടര്‍ന്ന് വീട്ടുകാര്‍ അന്വേഷിച്ചപ്പോഴാണ് വീടിന് സമീപത്തെ കിണറ്റില്‍ വീണ നിലയില്‍ കണ്ടെത്തിയത്. കുട്ടി മരിച്ചനിലയിലായിരുന്നു. അതേസമയം, സംഭവം എന്താണെന്ന് വ്യക്തമല്ല. പൊലീസ് സ്ഥലത്തെത്തി മൊഴിയെടുത്ത് വരികയാണ്.
ഹസീനയുടെ ഭര്‍ത്താവ് റഫീക്ക് വിദേശത്താണ്. ആത്മഹത്യയെന്നാണ് പൊലിസിന്റെ പ്രാഥമിക നിഗമനം.