06
Jan 2024
Fri
06 Jan 2024 Fri

ലോക്സഭയിൽ നിന്ന് പുറത്താക്കപ്പെട്ട തൃണമൂൽ കോൺ​ഗ്രസ് എംപി മഹുവ മൊയ്ത്ര ഡൽഹിയിലെ സർക്കാർ ബം​ഗ്ലാവ് ഒഴിഞ്ഞു. ജനുവരി 19ന് രാവിലെ 10നാണ് മഹുവ മൊയ്ത്രി ടെല​ഗ്രാഫ് ലെയിനിലെ 9ബി ബം​ഗ്ലാവ് ഒഴിഞ്ഞുനൽകിയത്. ബം​ഗ്ലാവ് അടിയന്തരമായി ഒഴി‍യണമെന്നാവശ്യപ്പെട്ട് മഹുവ മൊയ്ത്രയ്ക്ക് നോട്ടിസ് നൽകിയിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സർക്കാർ വസ്തുവകകളുടെ കൈകാര്യം നിർവഹിക്കുന്ന ഡയറക്ടേറ്റ് ഓഫ് എസ്റ്റേറ്റ്സ് ആണ് മഹുവയ്ക്ക് നോട്ടിസ് നൽകിയത്. ബം​ഗ്ലാവ് സ്വയം ഒഴിഞ്ഞുപോയില്ലെങ്കിൽ ബലപ്രയോ​ഗത്തിലൂടെ ഒഴിപ്പിക്കുമെന്ന് നോട്ടിസിൽ ചൂണ്ടിക്കാട്ടിയിരുന്നു.

ബം​ഗ്ലാവിൽ നിന്നൊഴിപ്പിക്കുന്ന നടപടിക്കെതിരേ മഹുവ മൊയ്ത്ര ഡൽഹി ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും കോടതി സർക്കാർ ഉത്തരവ് സ്റ്റേ ചെയ്യാൻ വിസമ്മതിച്ചിരുന്നു. ലോക്സഭയിൽ ചോദ്യം ചോദിക്കുന്നതിന് പാർലമെന്റ് വെബ്സൈറ്റിലെ തന്റെ യൂസർ ഐഡിയും പാസ് വേഡും ബിസിനസ്സുകാരനായ ദർശൻ ഹിരനന്ദാനിക്ക് കൈമാറിയതിനെ തുടർന്നാണ് മഹുവ മൊയ്ത്രയെ കഴിഞ്ഞവർഷം ഡിസംബർ എട്ടിന് അയോ​ഗ്യയാക്കിയത്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക