03
Jan 2024
Sat
03 Jan 2024 Sat

സൗദിയില്‍ 5 വര്‍ഷത്തിനുള്ളില്‍ ഇസ്ലാം സ്വീകരിച്ചവരുടെ കണക്ക് പുറത്തുവിട്ട് മന്ത്രാലയം

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

 

ജിദ്ദ: സൗദി അറേബ്യയില്‍ കഴിഞ്ഞ 5 വര്‍ഷത്തിനുള്ളില്‍ ഇസ്ലാം സ്വീകരിച്ചവരുടെ കണക്ക് പുറത്തുവിട്ട് മന്ത്രാലയം.
സൗദിയിലെ വിവിധ പ്രവിശ്യകളില്‍ അഞ്ചു വര്‍ഷത്തിനിടെ 3,47,646 വിദേശികള്‍ ഇസ്‌ലാം ആശ്ലേഷിച്ചതായാണ് കണക്ക്. വിവിധ പ്രവിശ്യകളില്‍ പ്രവര്‍ത്തിക്കുന്ന 457 കോള്‍ ആന്റ് ഗൈഡന്‍സ് സെന്ററുകള്‍ വഴി 423 വിദേശ പ്രബോധകര്‍ നടത്തിയ പ്രബോധന പ്രവര്‍ത്തനങ്ങളിലൂടെയാണ് ഇത്രയും പേര്‍ ഇസ്‌ലാം സ്വീകരിച്ചത്. ഇസ്‌ലാമികകാര്യ മന്ത്രാലയം ആണ് ഇത് അറിയിച്ചത്. 2019 ല്‍ 21,654 പേരും 2020 ല്‍ 41,441 പേരും 2021 ല്‍ 27,333 പേരും 2022 ല്‍ 93,899 പേരും 2023 ല്‍ 1,63,319 പേരുമാണ് ഇസ്‌ലാം ആശ്ലേഷിച്ചതെന്ന് ഇസ്‌ലാമികകാര്യ മന്ത്രാലയം അറിയിച്ചു. ഓരോ കൊല്ലവും ഇസ്ലാമിലേക്ക് കടന്നുവരുന്നവരുടെ എണ്ണം കൂടിവരികയാണെന്നും ഇസ്‌ലാമികകാര്യ മന്ത്രാലയം വ്യക്തമാക്കി.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക