27
Jan 2024
Sun
27 Jan 2024 Sun

ക​ണ്ണൂ​ർ ക​ണ്ണോ​ത്തും​ചാ​ലി​ൽ ജ്വല്ലറി ഉടമയുടെ വീ​ട് കു​ത്തി​ത്തു​റ​ന്ന് 26 ല​ക്ഷ​ത്തി​ൻറെ സ്വ​ർ​ണം ക​വ​ർ​ന്നു. വെ​ള്ളി​യാ​ഴ്ച ഉ​ച്ച​യോ​ടെ ക​ണ്ണോ​ത്തും​ചാ​ലി​ലെ ലൈ​വ് ഷോ​ർ എ​ന്ന അ​പ്പാ​ർ​ട്ട്മെ​ൻറി​ലാ​ണ് സം​ഭ​വം. ബെ​ല്ലാ​ർ റോ​ഡി​ലെ സ്റ്റാ​ർ ഗോ​ൾ​ഡ് ജ്വ​ല്ല​റി​യു​ട​മ​യാ​യ നി​ശ്ച​ൽ പ്ര​വീ​ൺ വ​സ​ന്തിന്റെ വാ​ട​ക അ​പ്പാ​ർ​ട്ട്മെ​ൻറി​ലാ​ണ് ക​വ​ർ​ച്ച ന​ട​ന്ന​ത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

തൊ​ട്ട​ടു​ത്ത അ​പ്പാ​ർ​ട്ട്മെ​ൻറി​ലും മോ​ഷ​ണ​ശ്ര​മം ന​ട​ന്ന​താ​യി പോ​ലീ​സ് പ​റ​ഞ്ഞു. വീ​ടി​ൻറെ മു​ൻ​വാ​തി​ൽ കു​ത്തി തു​റ​ന്നാ​ണ് ക​വ​ർ​ച്ച ന​ട​ത്തി​യ​ത്. കി​ട​പ്പു​മു​റി​യു​ടെ അ​ല​മാ​ര​യി​ലെ ര​ണ്ടു വ​ലി​പ്പു​ക​ളി​ൽ സൂ​ക്ഷി​ച്ച 26,18,780 രൂ​പ വി​ല വ​രു​ന്ന 432.420 ഗ്രാം ​സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളും 54000 രൂ​പ​യു​മാ​ണ് ക​ള്ള​ൻ ക​വ​ർ​ന്ന​ത്. ക​ണ്ണൂ​ർ ടൗ​ൺ പൊലീ​സ് കേ​സെ​ടു​ത്തു. വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​ർ സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി.