06
Jan 2024
Mon
06 Jan 2024 Mon

നെയ്യാറ്റിന്‍കരയില്‍ മുത്തശ്ശനും അമ്മയ്ക്കുമൊപ്പം സ്‌കൂട്ടറില്‍ സഞ്ചരിക്കുന്നതിനിടെ മൂന്നുവയസ്സുകാരന്‍ ദേഹത്തുകൂടി ലോറികയറി മരിച്ചു. പത്തനംതിട്ട സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫിസറായ ചാരോട്ടുകോണം സ്വദേശി ജിജിന്റെയും രേഷ്മയുടെയും മകന്‍ ആരിഷ് ആണ് മരിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

നെയ്യാറ്റിന്‍കര കൃഷ്ണപുരം ഗ്രാമത്തിനു സമീപത്ത് തിങ്കള്‍ രാവിലെ ഒമ്പതോടെയായിരുന്നു അപകടം. രേഷ്മയും മക്കളായ ആരോണും ആരിഷും രേഷ്മയുടെ പിതാവ് നെയ്യാറ്റിന്‍കര മണലുവിള സ്വദേശി സ്റ്റീഫനൊപ്പം സ്‌കൂട്ടറില്‍ സ്‌കൂളിലേക്കു പോവുമ്പോഴായിരുന്നു അപകടം. കൃഷ്ണപുരം ഗ്രാമത്തിന് സമീപത്തുവച്ച് സ്‌കൂട്ടറില്‍ ടോറസ് ലോറിയിടിക്കുകയും ആരീഷ് തെറിച്ചു ലോറിക്കടിയിലേക്കു വീഴുകയുമായിരുന്നു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക