ആലപ്പുഴ: RSP നേതാവും എം.പിയുമായ എന്‍.കെ. പ്രേമചന്ദ്രന്‍ സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടു. മാവേലിക്കര പുതിയകാവില്‍വെച്ച് മറ്റൊരു വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നു. പുതുതായി വാങ്ങിയ വാഹനം നിരത്തിലേക്ക് ഇറക്കവേയാണ് എംപിയുടെ കാറുമായി കൂട്ടിയിടിച്ചത്.
|
എം.പിയുടെ നെറ്റിക്കും കാലിനും പരിക്കുണ്ട്. പരിക്ക് ഗുരുതരമല്ല. മാവേലിക്കര ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ച എം.പിയുടെ കാലിന്റെ എക്‌സ്‌റേ എടുത്തു. ഒരു മണിക്കൂര്‍ നിരീക്ഷണത്തിലാണ് എം.പി.
ചങ്ങനാശ്ശേരിയില്‍ മരുമകളുടെ വീട്ടില്‍പോയി കൊല്ലത്തേക്കു മടങ്ങുകയായിരുന്നു എം.പി ഷോറൂമില്‍ നിന്ന് പുതുതായി ഇറക്കിയ കാറില്‍ എംപിയുടെ വാഹനം ഇടിക്കുകയായിരുന്നു. അപകടം നടന്ന സമയത്ത് എം.പി ഉറക്കത്തിലായിരുന്നു.
ncp mp nk premachandran injured in car accident
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





