25
Jan 2024
Sat
25 Jan 2024 Sat

കാസര്‍കോട്: ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളുടെ ഭാഗമായി ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍ നയിക്കുന്ന എന്‍.ഡി.എയുടെ പദയാത്രയ്ക്ക് ഇന്ന് തുടക്കം. കാസര്‍കോട് നിന്ന് തുടങ്ങുന്ന പദയാത്ര ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ നയിക്കും.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കാസര്‍കോട്, താളിപ്പടപ്പ് മൈതാനിയില്‍ വൈകീട്ട് മൂന്നിന് ദേശീയ അധ്യക്ഷന്‍ ജെ.പി നദ്ദ യാത്ര ഉദ്ഘാടനം ചെയ്യും. ലോക്‌സഭാ മണ്ഡലങ്ങളിലൂടെ ഒരു മാസമാണ് പര്യടനം. കേന്ദ്ര നേട്ടങ്ങള്‍ ഊന്നിയുള്ള രാഷ്ട്രീയ പ്രചാരണമാണ് പദയാത്രയുടെ ലക്ഷ്യം.

ഇതിന്റെഭാഗമായി ഓരോ മണ്ഡലത്തിലും മത, സാമുദായിക സാംസ്‌കാരിക നേതാക്കളുമായി കെ സുരേന്ദ്രന്‍ കൂടിക്കാഴ്ച നടത്തും. ഉച്ചക്ക് 12 നാണ് കാസര്‍കോട്ടെ കൂടിക്കാഴ്ച. വൈകീട്ട് ആറിന് മേല്‍പ്പറമ്പിലാണ് കേരള പദയാത്രയ്ക്ക് ജില്ലയില്‍ സമാപനം ആകും.

റാലി മറ്റന്നാള്‍ കണ്ണൂരിലെത്തും. 30ന് വയനാട്ടിലും 31ന് കോഴിക്കോട്ടും എത്തും. 12ന് തിരുവനന്തപുരത്തെത്തുമ്പോള്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ റാലിയെ അഭിസംബോധനചെയ്യും.

BJP President JP Nadda to inaugurate NDA’s Kerala Padayatra today