26
Jan 2024
Sun
26 Jan 2024 Sun

തിരുവനന്തപുരം കഴക്കൂട്ടത്ത് ആനയെ കയറ്റിവന്ന ലോറി തലയിലൂടെ കൂടി കയറിയിറങ്ങി ബൈക്ക് യാത്രികന് ദാരുണാന്ത്യം. പള്ളിപ്പുറം കരിച്ചാറ സ്വദേശി നസീര്‍ (61) ആണ് മരിച്ചത്. ദേശീയ പാതയില്‍ എലിവേറ്റഡ് ഹൈവേ അവസാനിക്കുന്ന സ്ഥലത്ത് വച്ച് ഞായര്‍ രാവിലെ ഒമ്പതോടെയാണ് അപകടം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വിഴിഞ്ഞം പനത്തുറയില്‍ നിന്നു കൊല്ലം ഭാഗത്തേക്ക് പോവുകയായിരുന്ന ലോറി നസീര്‍ ഓടിച്ചിരുന്ന ബൈക്കില്‍ തട്ടുകയായിരുന്നു. നിയന്ത്രണംവിട്ട ബൈക്ക് മറിയുകയും നസീര്‍ ലോറിക്കടിയില്‍പ്പെടുകയായിരുന്നു. ലോറിയുടെ പിന്‍ ചക്രം നസീറിന്റെ തലയിലൂടെ കയറിയിറങ്ങി. ഹെല്‍മറ്റ് ധരിച്ചിരുന്നെങ്കിലും ഭാരം കയറിയതോടെ ഇതു തകര്‍ന്നു.