26
Jan 2024
Mon
26 Jan 2024 Mon

ആലപ്പുഴ തോട്ടപ്പള്ളി കുരുട്ടുര്‍ ഭഗവതി ക്ഷേത്രത്തിലെ ഉല്‍സവത്തിനിടെയുണ്ടായ സംഘര്‍ഷത്തില്‍ ഹെല്‍മറ്റിന് തലയ്ക്കടിയേറ്റ് യുവാവ് മരിച്ചു. തോട്ടപ്പള്ളി ആനന്ദഭവനില്‍ നന്ദുശിവാനന്ദന്‍(27)ആണ് മരിച്ചത്. തലയ്ക്കടിയേറ്റ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയവെ തിങ്കള്‍ വൈകീട്ട് മൂന്നരയോടെയാണ് നന്ദുവിന്റെ അന്ത്യം. നന്ദുവിന്റെ മരണത്തെ തുടര്‍ന്ന് നാലു പേരെ അമ്പലപ്പുഴ പൊലീസ് കസ്റ്റഡിയിലെടുത്തു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>