27
Jan 2024
Tue
27 Jan 2024 Tue

പൂപ്പാറയിലെ കൂട്ടബലാത്സംഗക്കേസില്‍ കോടതി ഇന്ന് ശിക്ഷ വിധിക്കും

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇടുക്കി: ഇടുക്കി പൂപ്പാറയില്‍ പതിനാറുകാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ പ്രതികള്‍ക്കുള്ള ശിക്ഷ ദേവികുളം ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ഇന്ന് വിധിക്കും. കേസില്‍ പ്രതികളായ സുഗന്ധ്, ശിവകുമാര്‍, ശ്യാം എന്നിവര്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരുന്നു. കേസില്‍ ആകെ ആറുപ്രതികളാണ് ഉണ്ടായിരുന്നത്. ഇതില്‍ പ്രായപൂര്‍ത്തിയായ നാലുപേരുടെ വിചാരണയാണ് പൂര്‍ത്തിയായത്. തെളിവുകളുടെ അഭാവത്തില്‍ ഒരാളെ കോടതി വെറുതെ വിട്ടു.

2022 മെയ് 29നാണ് പശ്ചിമബംഗാള്‍ സ്വദേശിയായ പെണ്‍കുട്ടിയെ പൂപ്പാറയിലെ തേയിലത്തോട്ടത്തില്‍ വച്ച് പ്രതികള്‍ കൂട്ട ബലാത്സംഗം ചെയ്തത്. രാജകുമാരി ഖജനാപ്പാറയിലെ തേയിലത്തോട്ടത്തിലെ തൊഴിലാളികളുടെ മകളാണ് ക്രൂരപീഡനത്തിന് ഇരയായത്.

സുഹൃത്തിനൊപ്പം തേയിലത്തോട്ടത്തില്‍ ഇരിക്കുമ്പോള്‍ ആറംഗ സംഘമെത്തി പെണ്‍കുട്ടിയുടെ സുഹൃത്തിനെ മര്‍ദിച്ച ശേഷം പതിനാറുകാരിയെ ബലാത്സംഗം ചെയ്യുകയായിരുന്നു. സംഭവത്തിന് മുന്‍പും കുട്ടി പീഡനത്തിന് ഇരയായതായി ശാസ്ത്രീയ പരിശോധനയില്‍ തെളിഞ്ഞിരുന്നു