28
Jan 2024
Wed
28 Jan 2024 Wed

വടകരയില്‍ രണ്ടുവയസ്സുകാരി കുഴഞ്ഞുവീണുമരിച്ചു. കുറുമ്പയില്‍ കുഞ്ഞാംകുഴി പ്രകാശന്‍-ലിജി ദമ്പതികളുടെ മകള്‍ ഇവ ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി ഇവ ഛര്‍ദ്ദിക്കുകയും പിന്നാലെ കുഴഞ്ഞുവീഴുകയുമായിരുന്നു. ഉടന്‍ വടകര ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>