30
Feb 2024
Thu
30 Feb 2024 Thu
amit shah about sdpi support

അമിത് ഷാ 13ന് കേരളത്തില്‍; BJP യാത്ര ഉദ്ഘാടനം ചെയ്യും

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി കെ. സുരേന്ദ്രന്‍ നയിക്കുന്ന എന്‍ഡിഎയുടെ കേരള പദയാത്രയില്‍ പങ്കെടുക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കേരളത്തിലെത്തും. 23ന് പൊതുസമ്മേളനം അമിത് ഷാ ഉദ്ഘാടനം ചെയ്യും. നേരത്തെ കേരളപദയാത്ര 12ന് തിരുവനന്തപുരം പാര്‍ലമെന്റ് മണ്ഡലത്തില്‍ പര്യടനം നടത്തുമെന്നാണ് പ്രഖ്യാപിച്ചിരുന്നത്. അമിത് ഷായുടെ സൗകര്യം കൂടി കണക്കിലെടുത്താണ് പരിപാടി 13ലേക്ക് മാറ്റിയത്.

13ന് വൈകിട്ട് 3നാണ് പൊതുയോഗം. കേരളപദയാത്രയുടെ ആറ്റിങ്ങല്‍ പാര്‍ലമെന്റ് മണ്ഡലത്തിലെ പര്യടനം 3ന് ശനിയാഴ്ചയാണ്. 3ന് വൈകിട്ട് 3ന് മാമത്തു നടക്കുന്ന പൊതു സമ്മേളനത്തിനു ശേഷം കല്ലമ്പലത്തേക്കാണ് പദയാത്ര നടത്തുന്നത്.