07
Feb 2024
Sat
07 Feb 2024 Sat
പള്ളിപ്പെരുന്നാളിനിടെ പടക്കംവീണ് ബൈക്കിന്റെ ടാങ്ക് പൊട്ടിത്തെറിച്ച് പരിക്കേറ്റ യുവാവ് മരിച്ചു

പള്ളിപ്പെരുന്നാളിനിടെ പടക്കംവീണ് ബൈക്കിന്റെ ടാങ്ക് പൊട്ടിത്തെറിച്ച് പരിക്കേറ്റ യുവാവ് മരിച്ചു

പള്ളിപ്പെരുന്നാളിന്റെ അമ്പ് ആഘോഷത്തിനിടെ പടക്കംവീണതിനെ തുടര്‍ന്ന് ബൈക്കിന്റെ പെട്രോള്‍ ടാങ്ക് പൊട്ടിത്തെറിച്ച് ഗുരുതരമായി പൊള്ളലേറ്റ് ചികില്‍സയിലായിരുന്ന യുവാവ് മരിച്ചു. പരിയാരം മൂലെക്കുടിയില്‍ ദിവാകരന്റെ മകന്‍ ശ്രീകാന്ത് (24) ആണ് മരിച്ചത്. 70 ശതമാനത്തിലേറെ പൊള്ളലേറ്റ് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലിരിക്കെയാണ് മരണം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ജനുവരി 27ന് വൈകീട്ട് 5.45ഓടെ ആയിരുന്നു അപകടം. പരിയാരം സെന്റ് ജോര്‍ജസ് പള്ളിയിലെ അമ്പ് ആഘോഷത്തിന്റെ ഭാഗമായി അങ്ങാടി കപ്പേളയ്ക്ക് മുമ്പില്‍ പൊട്ടിച്ച പടക്കംവീണ് ബൈക്കിന്റെ പെട്രോള്‍ ടാങ്ക് പൊട്ടിത്തെറിക്കുകയായിരുന്നു. അപകടസമയം ശ്രീകാന്ത് ബൈക്കിലിരിക്കുകയായിരുന്നു.

ചികില്‍സയുടെ ഭാഗമായി അടിയന്തരശസ്ത്രക്രിയയ്ക്ക് വിധേയമാക്കാനിരിക്കെയാണ് മരണം സംഭവിച്ചത്. പെരുന്നാളാഘോഷത്തിന് ഇറച്ചിവാങ്ങാന്‍ സുഹൃത്തിനൊപ്പം എത്തിയതായിരുന്നു ശ്രീകാന്ത്. സുഹൃത്ത് കടയിലേക്കു പോയ സമയത്തായിരുന്നു അപകടം. വെല്‍ഡിങ് തൊഴിലാളിയായിരുന്നു ശ്രീകാന്ത്. അമ്മ: ഇന്ദിര. സഹോദരന്‍: ശ്രീക്കുട്ടന്‍.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക