എരുമേലി: ശബരിമലയില്‍ 12 വയസ്സുകാരി കുഴഞ്ഞുവീണു മരിച്ചു. ശബരിമല അപ്പാച്ചിമേട്ടിലാണ് തമിഴ്‌നാട് സ്വദേശിനിയായ പത്മശ്രീ കുഴഞ്ഞുവീണത്. ഇന്ന് ഉച്ചയോടെയാണ് പെണ്‍കുട്ടി ഉള്‍പ്പെട്ട സംഘം മല ചവിട്ടിയത്.
|
അപ്പാച്ചിമേട്ടില്‍ വച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. കുഴഞ്ഞുവീണ ഉടന്‍തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പത്മശ്രീയുടെ മൃതദേഹം പമ്പ ജനറല്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. അതേസമയം, കുട്ടിക്ക് ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ മുന്‍പേ ഉണ്ടായിരുന്നതായി പൊലീസ് വൃത്തങ്ങള്‍ സൂചന നല്‍കി.
അതേസമയം അനിയന്ത്രിതമായ തിരക്ക് കണക്കിലെടുത്ത് ശബരിമലയിൽ എത്തുന്ന തീർഥാടകരെ നിയന്ത്രിക്കാൻ വെർച്വൽ ക്യൂ ബുക്ക് ചെയ്യാവുന്നവരുടെ പ്രതിദിന കണക്ക് 90000ൽ നിന്ന് 80000 ആയി കുറച്ചു. ദർശനം നടത്താനാവാതെ തീർഥാടകർ മണിക്കൂറുകൾ കുടുങ്ങിയതോടെ ഹൈക്കോടതി ഇന്ന് പ്രത്യേക സിറ്റിങ് നടത്തിയിരുന്നു. ദർശനസമയം കൂട്ടാനാവുമോ എന്ന ഹൈക്കോടതി ചോദിച്ചെങ്കിലും കഴിയില്ല എന്ന് തന്ത്രി അറിയിച്ചു. ഇതിനു പിന്നാലെ വെർച്വൽ ക്യൂ ബുക്ക് ചെയ്യുന്ന എണ്ണം കുറയ്ക്കുന്നതടക്കമുള്ള നടപടികൾ സ്വീകരിച്ചത്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





