20
Feb 2023
Fri
20 Feb 2023 Fri

മലപ്പുറം: ചങ്ങരംകുളത്ത് വളര്‍ത്തുമീന്‍ ചത്ത മനോവിഷമത്തില്‍ 13കാരന്‍ ആത്മഹത്യ ചെയ്തു. വളാഞ്ചേരി കളത്തില്‍ രവീന്ദ്രന്റെ മകന്‍ റോഷന്‍ ആര്‍ മേനോന്‍ ആണ് തൂങ്ങി മരിച്ചത്.മൂക്കുതല ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എട്ടാം ക്ലാസ്സ് വിദ്യാര്‍ത്ഥിയാണ്. റോഷന്റെ അക്വേറിയത്തിലെ മീന്‍ കഴിഞ്ഞ ദിവസം ചത്തിരുന്നു. കുട്ടി ഇതിന്റെ മനോവിഷമത്തിലായിരുന്നു. ഇന്ന് രാവിലെയാണ് സംഭവം. പ്രാവിന് തീറ്റ കൊടുക്കാന്‍ വീടിന്റെ ടെറസിന്റെ മുകളില്‍ പോയ റോഷനെ ഏറെ നേരം കഴിഞ്ഞിട്ടും കാണാത്തതിനെ തുടര്‍ന്ന് നടത്തിയ തിരിച്ചിലില്‍ ആണ് ഷെഡിലെ ഇരുമ്പ് പൈപ്പില്‍ പ്ലാസ്റ്റിക്ക് കയറുപയോഗിച്ച് തൂങ്ങിയ നിലയില്‍ കണ്ടത്. ആശുപത്രിയില്‍ കൊണ്ടുപോയെങ്കിലും രക്ഷിക്കാനായില്ല.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക