23
Nov 2024
Sat
23 Nov 2024 Sat
six year old died

പാലക്കാട്: സ്‌കൂള്‍ വാന്‍ തട്ടി പരിക്കേറ്റ ഒന്നാം ക്ലാസുകാരി മരിച്ചു. പാലക്കാട് എരിമയൂര്‍ ചുള്ളിമട വട്ടോട്ടില്‍ കൃഷ്ണദാസിന്റെ മകള്‍ തൃതിയ (6) ആണ് മരിച്ചത്.(A 6-year-old girl tragically died after being hit by a school van )  സ്‌കൂള്‍ വാനില്‍ നിന്നിറങ്ങി റോഡിന്റെ മറുവശത്തേക്ക് പോകുന്നതിനിടെ അതേ വാഹനം തട്ടിയായിരുന്നു അപകടം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഗുരുതരമായി പരിക്കേറ്റ കുട്ടി കോയമ്പത്തൂരിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം. ഇന്നലെ വൈകീട്ടാണ് അപകടം സംഭവിച്ചത്.

സ്‌കൂള്‍ വാനില്‍ നിന്നിറങ്ങി റോഡ് മുറിച്ചുകടക്കുകയായിരുന്നു കുട്ടി. പെട്ടെന്ന് മുന്നോട്ടെടുത്ത വാനിനടിയില്‍ കുട്ടി പെടുകയായിരുന്നു. വിദഗ്ധ ചികിത്സയ്ക്കായാണ് കോയമ്പത്തൂരിലെ ആശുപത്രിയിലേക്ക് മാറ്റിയത്. ഇവിടെവെച്ചാണ് മരണം സംഭവിച്ചത്.

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക