23
Nov 2025
Sat
23 Nov 2025 Sat
dog attack

കാസര്‍കോട്: സ്ഥാനാര്‍ത്ഥിക്കൊപ്പം വോട്ട് അഭ്യര്‍ത്ഥിക്കാന്‍ എത്തിയ പള്ളിക്കര മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റി വൈസ് പ്രസിഡണ്ടിന് നേരെ നായയുടെ പരാക്രമം. പള്ളിക്കരയിലെ മാധവ (56) നെ വീട്ടുമുറ്റത്ത് കെട്ടിയിട്ടിരുന്ന നായ മാന്തുകയായിരുന്നു. മാധവന്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പള്ളിക്കര പഞ്ചായത്തിലെ 23ാം വാര്‍ഡിലെ യു ഡി .എഫ് സ്ഥാനാര്‍ത്ഥി രാജേഷിന്റെ കൂടെ വോട്ടഭ്യര്‍ത്ഥിക്കാന്‍ എത്തിയതായിരുന്നു. മടങ്ങുന്നതിനിടയിലാണ് കെട്ടിയിട്ടിരുന്ന നായ മാന്തിയത്. നിലവില്‍ പതിനാറാം വാര്‍ഡായ വെളുത്തോളിയിലെ യു.ഡി എഫ് സ്ഥാനാര്‍ത്ഥി കൂടിയാണ് മാധവന്‍.

ഇദ്ദേഹം നേരത്തെ പഞ്ചായ അംഗം ആയിരിക്കുമ്പോള്‍ നായയുടെ ഉടമയും തനിച്ച് താമസിക്കുകയും ചെയ്യുന്ന വീട്ടമ്മ ലൈഫ് പദ്ധതി പ്രകാരം വീടിനു അപേക്ഷ നല്‍കിയിരുന്നുവത്രെ. എന്നാല്‍ വീട് അനുവദിച്ചിരുന്നില്ല. പിന്നീട് സി പി എം അംഗം പഞ്ചായത്തംഗമായതോടെ വീട്ടമ്മയുടെ അപേക്ഷ പരിഗണിച്ച് വീട് അനുവദിച്ചിരുന്നു.