24
Dec 2025
Fri
24 Dec 2025 Fri
cure of baldness

കഷണ്ടി നിങ്ങളെ അലട്ടുന്നുണ്ടോ? പരിഹാരവുമായി ചരിത്രത്തില്‍ ആദ്യമായി ഒരു മരുന്നെത്തുന്നു. പുരുഷന്മാരെ ബാധിക്കുന്ന പ്രധാന പ്രശ്‌നങ്ങളില്‍ ഒന്നാണ് ആന്‍ഡ്രോജെനിക് അലോപീഷ്യയോ (androgenic alopecia) അഥവാ മുടികൊഴിച്ചില്‍. സാധാരണയായി ഇരുപതുകളുടെ അവസാനത്തിലും മുപ്പതുകളുടെ തുടക്കത്തിലുമൊക്കെയാണ് ഈ പ്രശ്‌നം ഉണ്ടാകുന്നത്. തലയോട്ടിയിലെ മുടി കൊഴിയുകയും പിന്നീട് മുടി തിരികെ വളരാതിരിക്കുകയും ചെയ്യുതാണ് കഷണിക്ക് കാരണമാകുന്നത്.

whatsapp കഷണ്ടിക്ക് മരുന്ന് പരീക്ഷിച്ചു; ക്ലിനിക്കല്‍ ട്രയലില്‍ 539 ശതമാനം വിജയം
ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മുടിയുടെ കട്ടി കുറയുന്നതും കഷണ്ടി കയറുന്നതുമെല്ലാം ആന്‍ഡ്രോജെനിക് അലോപീഷ്യയോ (androgenic alopecia) ലക്ഷണങ്ങളാണ്. ഈ വിഷയത്തില്‍ നിരവധി പഠനങ്ങള്‍ നടന്നിട്ടുണ്ട്. കഷണ്ടി മാറ്റാമെന്ന് അവകാശപ്പെട്ട് നിരവധി മരുന്നുകള്‍ വിപണിയില്‍ എത്തിയിട്ടുണ്ടെങ്കിലും മിക്കതും പരാജയങ്ങളായിരുന്നു.

ALSO READ: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ശിവരാജ് പാട്ടീല്‍ അന്തരിച്ചു

എന്നാല്‍, ക്ലാസ്‌കോടെറോണ്‍ (clascoterone) എന്ന മരുന്ന് കഷണ്ടി പൂര്‍ണമായും ഇല്ലാതാക്കുമെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. അയര്‍ലന്‍ഡിലെ കോസ്‌മോ ഫാര്‍മസ്യൂട്ടിക്കല്‍സ് മരുന്നിന്റെ ഫേസ് 3 ട്രയലുകളുടെ ഫലങ്ങള്‍ പ്രഖ്യാപിച്ചിരിക്കുകയാണ്.

1,500 പുരുഷന്മാരുള്ള രണ്ട് ഗ്രൂപ്പുകളെയാണ് പരീക്ഷണത്തിന് വിധേയമാക്കിയത്. ഇതില്‍ ഒരു ഗ്രൂപ്പിന് പ്ലാസിബോയും, മറ്റേ ഗ്രൂപ്പിന് ക്ലാസ്‌കോടെറോണും നല്‍കി. ആദ്യത്തെ ട്രയലില്‍, മരുന്ന് 539 ശതമാനവും മറ്റൊരു ട്രയലില്‍ മരുന്ന് 168 ശതമാനവും ഫലം കാണിച്ചു. മരുന്ന് തികച്ചും സുരക്ഷിതമാണെന്നും പാര്‍ശ്വഫലങ്ങളില്ലെന്നുമാണ് നിര്‍മാതാക്കളായ കോസ്‌മോ ഫാര്‍മസ്യൂട്ടിക്കല്‍സ് പറയുന്നത്.

ക്ലാസ്‌കോടെറോണ്‍ (clascoterone) അടുത്ത വര്‍ഷം എഫ്ഡിഎ അംഗീകാരം നേടുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. അങ്ങനെ സംഭവിച്ചാല്‍ പുരുഷന്മാരിലെ കഷണ്ടിക്ക് ചികിത്സ നല്‍കുന്ന 30 വര്‍ഷത്തിനിടയിലെ ആദ്യത്തെ മരുന്നായി ക്ലാസ്‌കോടെറോണ്‍ മാറും. ഇതേ മരുന്ന് മുഖക്കുരുവിനുള്ള മരുന്നായി ഉപയോഗിക്കുന്നതിന് 2020-ല്‍ എഫ്ഡിഎ അംഗീകാരം ലഭിച്ചിരുന്നു.