മലപ്പുറം: മുടി നീട്ടി വളര്‍ത്തിയതിന് അഞ്ച് വയസുകാരന് സ്കൂളില്‍ പ്രവേശനം നിഷേധിച്ചതായി പരാതി. മലപ്പുറം തിരൂര്‍ എംഇടി സിബിഎസ്ഇ സ്കൂളിനെതിരെയാണ് കുട്ടിയുടെ അമ്മ ചൈല്‍ഡ് ലൈനില്‍ പരാതി നല്‍കിയത്. രണ്ട് ആഴ്ച മുന്‍പ് അഡ്മിഷന് ആവശ്യത്തിനായി സ്കൂളില്‍ ചെന്നപ്പോഴായിരുന്ന അനുഭവം.
സ്കൂള്‍ പ്രിന്‍സിപ്പലും അധികൃതരും സീറ്റ് അനുവദിച്ചു തരാന്‍ സാധിക്കില്ല എന്നാണ് പറഞ്ഞത്. ഒരാള്‍ക്ക് അനുമതി നല്കിയാല് മറ്റു കുട്ടികളും ഇത് പിന്തുടരുമെന്നും അത് സ്കൂളിന്റെ എത്തിക്സിനെ ബാധിക്കുമെന്നുമാണ് വിശദീകരണം .
|
കുട്ടി സ്വന്തം ഇഷ്ടപ്രകാരമാണ് മുടി നീട്ടുന്നതെന്നും ഡൊണേറ്റ് ചെയ്യാനാണ് തീരുമാനമെന്നും അവര്‍ പറഞ്ഞു. ഇതിനായി ഒരു വര്‍ഷത്തോളമായി കുട്ടി മുടി നീട്ടുകയാണ്. ഇനിയും ഒരു വര്‍ഷമെങ്കിലും നീട്ടിയാലെ ഡൊണേറ്റ് ചെയ്യാന്‍ ആവശ്യമായ നീളമുണ്ടാകുവെന്നാണ് മാതാവ് പറയുന്നത്.
മുടി നീട്ടി വളര്‍ത്തിയതിന്റെ പേരില്‍ അഡ്മിഷന് നല്‍കാനാകില്ലെന്നത് സംബന്ധിച്ച് രേഖയായി എഴുതി നല്‍കണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ മോശമായുള്ള പെരുമാറ്റവും അധികൃതരുടെ ഭാഗത്ത് നിന്നുണ്ടായതായും കുട്ടിയുടെ മാതൃസഹോദരന്‍ വ്യക്തമാക്കി. നിയമപരമായി മുന്നോട്ട് പോകുമെന്ന് പറഞ്ഞപ്പോള്‍ ചെയ്യാന്‍ കഴിയുന്നത് ചെയ്തോളാനാണ് മറുപടി ലഭിച്ചത്. അഡ്മിഷന് നിഷേധിച്ചതോടെ സര്‍ക്കാര്‍ സ്കൂളില്‍ കുട്ടിയെ ചേര്‍ത്തു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





