27
May 2024
Wed
27 May 2024 Wed
four year old death

ഇടുക്കി: പശുവിനെ കെട്ടാന്‍ മുറ്റത്തിറങ്ങിയ മുത്തശ്ശിക്ക് പിന്നാലെ പോയ നാല് വയസ്സുകാരന് ദാരുണാന്ത്യം. കൂവക്കണ്ടം മുണ്ടാട്ടുചുണ്ടയില്‍ വൈഷ്ണവിന്റെയും ഷാലുവിന്റെയും മകന്‍ ധീരവാണ് (4) മരിച്ചത്. ഇന്നലെ 11 മണിയോടെയാണ് വെള്ളിയാമറ്റം പൂമാലയില്‍ ദുരന്തമുണ്ടായത്. (A four-year-old boy who followed his grandmother who had gone to tie a cow met a tragic end)ഹൈദരാബാദില്‍ നഴ്‌സായി ജോലി ചെയ്യുകയാണ് ധീരവിന്റെ അമ്മ ഷാലു. ഷാലുവിന്റെ മാതാപിതാക്കളായ മുണ്ടാട്ടുചുണ്ടയില്‍ ഷാജിയുടെയും ജാന്‍സിയുടെയും ഒപ്പമാണ് ധീരവ് താമസിച്ചിരുന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

രാവിലെ 11.30നു പശുവിനെ മാറ്റിക്കെട്ടാനായി പോയതായിരുന്നു മുത്തശ്ശി ജാന്‍സി. പിന്നാലെ എത്തിയ ധീരവിനെ മുത്തശ്ശി ശ്രദ്ധിച്ചിരുന്നില്ല. ഇതിനിടെ അബദ്ധത്തില്‍ അയല്‍വാസിയുടെ കുളത്തില്‍ വീഴുകയായിരുന്നു. കുട്ടിയെ കാണാതായതോടെ തിരച്ചില്‍ നടത്തുന്നതിനിടെയാണ് കുളക്കരയില്‍ കുട്ടിയുടെ ചെരിപ്പ് കണ്ടത്. തുടര്‍ന്ന് കുളത്തില്‍ നിന്ന് കുട്ടിയെ കണ്ടെത്തുകയായിരുന്നു. ഉടന്‍ തൊടുപുഴ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.