23
Feb 2023
Tue
23 Feb 2023 Tue

മാനന്തവാടി(വയനാട്): നാല് വയസ്സുകാരന്‍ കളിക്കുന്നതിനിടെ മൊബൈല്‍ ഫോണ്‍ ബാറ്ററി പൊട്ടിത്തെറിച്ച് കണ്ണിന് പരിക്കേറ്റു. മാനന്തവാടി കണിയാരം സ്വദേശി സന്ദീഷന്റെ മകനാണ് കണ്ണിന് പരിക്കേറ്റത്. പരിക്കേറ്റ കുട്ടിയ ആദ്യം വയനാട് മെഡിക്കല്‍ കോളജിലും പിന്നീട് കോഴിക്കോട് മിംസ് ആശുപത്രിയിലും പ്രവേശിച്ചു. ബാറ്ററിയില്‍ ചാര്‍ജ്ജ് നില്‍ക്കാത്തതിനെ തുടര്‍ന്ന് മൂന്ന് മാസം മുമ്പ് ഉപേക്ഷിച്ച ബാറ്ററിയാണ് പൊട്ടിത്തെറിച്ചത്. ഉപേക്ഷിച്ച ബാറ്ററിയെടുത്ത് കുട്ടി കളിക്കുകയായിരുന്നു. ഇതിനിടയ്ക്ക് ബാറ്ററി പൊട്ടിതെറിക്കുന്ന ശബ്ദവും കുട്ടിയുടെ കരച്ചിലും കേട്ട് മാതാപിതാക്കള്‍ എത്തിയപ്പോഴാണ് സംഭവം അറിഞ്ഞത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>