22
Sep 2023
Fri
22 Sep 2023 Fri

ഖത്തര്‍: മലപ്പുറം വേങ്ങര പാക്കടപ്പുറായ സ്വദേശി വലിയാക്കത്തൊടി നൗഫല്‍ ഹുദവി ഖത്തറില്‍ മരിച്ചു. 35 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരിച്ചത്. വ്യാഴാഴ്ച രാത്രി കൂട്ടുകാര്‍ക്കൊപ്പം ഫുട്ബാള്‍ കളിച്ച് വിശ്രമിക്കുന്നതിനിടെ ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടു. പിന്നാലെ മരണം സംഭവിക്കുകയായിരുന്നു.
വ്യാഴാഴ്ച രാവിലെ മൂന്നാമത്തെ കുഞ്ഞ് പിറന്നതിന്റെ സന്തോഷം നൗഫല്‍ ഹുദവി സുഹൃത്തുക്കളുമായി പങ്കുവെച്ചിരുന്നു. ഇതിന് ശേഷം വൈകുന്നേരം ആണ് സുഹൃത്തുക്കള്‍ക്കൊപ്പം കളിക്കാനിറങ്ങിയത്. രണ്ടു മാസം മുമ്പാണ് ഖത്തറിലെത്തിയത്. ജൂലായ് ആദ്യമാണ് ഖത്തറില്‍ സ്വകാര്യ ടൈപ്പിങ് സെന്ററില്‍ ജോലിയില്‍ പ്രവേശിക്കുന്നത്. ചാമക്കാല നഹ്ജു റശാദ്, ഗ്രേസ് വാലി, ചെമ്മാട് ദാറുല്‍ ഹുദ, സബീലുല്‍ ഹിദായ, ചെറുവണ്ണൂര്‍ അല്‍ അന്‍വാര്‍ അക്കാദമി എന്നിവടങ്ങളില്‍ അധ്യാപകനായി ജോലി ചെയ്തിട്ടുണ്ട്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>