25
Mar 2025
Mon
25 Mar 2025 Mon

തിരുവനന്തപുരം: അന്തരിച്ച മുതിര്‍ന്ന സിപിഎം നേതാവ് കെ അനിരുദ്ധന്റെ മകന്‍ എ കസ്തൂരി ഹിന്ദു ഐക്യവേദി തിരുവനന്തപുരം ജില്ലാ പ്രസിഡന്റ്. ഇന്നലെ തിരുവനന്തപുരത്ത് ചേര്‍ന്ന ജില്ലാ സമ്മേളനത്തിലാണ് കസ്തൂരി അനിരുദ്ധനെ പ്രസിഡൻ്റായി പ്രഖ്യാപിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

തിരുവനന്തപുരം ജില്ലയില്‍ കമ്യുണിസ്റ്റ് പാര്‍ട്ടി കെട്ടിപ്പടുക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച നേതാവാണ് അനിരുദ്ധന്‍. മൂന്നു തവണ എം എല്‍ എയും ഒരു തവണ എം പിയും ആയിരുന്നു. തിരുവനന്തപുരം ജില്ലാ കൗണ്‍സിലിന്റെ പ്രഥമ പ്രസിഡന്റുമായിരുന്നു. സിപിഎം നേതാവും മുന്‍ എംപിയുമായ എ സമ്പത്ത്, കസ്തൂരിയുടെ സഹോദരനാണ്.

മുഖ്യമന്ത്രിയായിരുന്ന ആര്‍ ശങ്കറിനെതിരെ ജയിലില്‍ കിടന്ന് മത്സരിച്ച് വിജയിച്ച അനിരുദ്ധനെ ജയന്റ് കില്ലര്‍ എന്നാണ് പാർട്ടി വിശേഷിപ്പിച്ചിരുന്നത്.