05
Mar 2023
Mon
05 Mar 2023 Mon

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മലപ്പുറം : പെരിന്തല്‍മണ്ണ ദേശീയപാതയില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് മെഡിക്കല്‍ വിദ്യാര്‍ഥിനി മരിച്ചു. ഇന്ന് രാവിലെ 6.50ന് ദേശീയപാതയില്‍ തിരൂര്‍ക്കാട് ഐ ടി സി ക്ക് സമീപമാണ് അപകടം സംഭവിച്ചത്. പെരുന്തല്‍മണ്ണ എം ഇ സ് മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ഥിനി അല്‍ഫോന്‍സയാണ് (22) മരിച്ചത്. ആലപ്പുഴ സ്വദേശിനിയാണ് മരിച്ച അല്‍ഫോന്‍സ. സുഹൃത്തിനൊപ്പം ബൈക്കില്‍ സഞ്ചരിക്കവെയാണ് അപകടം. പെണ്‍കുട്ടിക്കൊപ്പം ബൈക്കില്‍ ഉണ്ടായിരുന്ന തൃശൂര്‍ സ്വദേശി അശ്വിനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇരുവരും എം ഇ എസ് മെഡിക്കല്‍ കോളേജിലെ അവസാന വര്‍ഷ വിദ്യാര്‍ഥികളാണ്. ആലപ്പുഴ വടക്കല്‍ പൂമതൃശ്ശേരി നിക്‌സന്റെ മകളാണ് മരിച്ച അല്‍ഫോന്‍സ.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക