20
Feb 2023
Tue
20 Feb 2023 Tue

വയനാട്: മൃഗങ്ങളെ പേടിച്ച് വീട്ടിലെ തോട്ടത്തിന് ചുറ്റും സ്ഥാപിച്ച വൈദ്യുതി വേലി മധ്യവയസ്‌കന്റെ ജീവനെടുത്തു.പയ്യമ്പള്ളി ചെറൂര്‍ ആദിവാസി കോളിനിയിലെ ഉളിയന്‍ ആണ് മരിച്ചത്. വന്യമൃഗങ്ങളുടെ ശല്യം പ്രതിരോധിക്കാന്‍ വീടിനടുത്തെ വാഴത്തോട്ടത്തിന് ചുറ്റും വൈദ്യുതി വേലി കെട്ടിയിരുന്നു. ഇതില്‍ നിന്നും മധ്യവയസ്‌കന് വൈദ്യുതാഘാതം ഏല്‍ക്കുകയായിരുന്നുവെന്നാണ് നിഗമനം. ഇയാള്‍ വൈദ്യുതി വേലിക്കടുത്ത് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മാനന്തവാടി പോലിസ് പരിശോധന നടത്തി.  മൃതദേഹം പോസ്റ്റ്മാര്‍ട്ടത്തിനായി മാനന്തവാടി മെഡിക്കല്‍ കോളജിലേക്ക് മാറ്റി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക