18
Aug 2023
Sat
18 Aug 2023 Sat

മലപ്പുറം: പര്‍ദ്ദയും നിഖാബും( മുഖം മൂടുന്ന വസ്ത്രം) ധരിച്ചെത്തിയ ഇതര സംസ്ഥാന തൊഴിലാളിയെ നാട്ടുകാര്‍ പിടികൂടി പൊലീസിന് കൈമാറി. മലപ്പുറം കൊണ്ടോട്ടി ചെറുകാവ് കണ്ണംവെട്ടിക്കാവില്‍ പള്ളിക്ക് സമീപമാണ് സംഭവം. അസം സ്വദേശിയായ സമീഹുല്‍ ഹഖ് ആണ് പിടിയിലായത്. വെള്ളിയാഴ്ച ജുമുഅ നമസ്‌കാര സമയത്താണ് ഇയാള്‍ പര്‍ദ്ദ ധരിച്ചെത്തിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

റോഡില്‍ പര്‍ദ്ദയും നിഖാബുമണിഞ്ഞ ഒരാളെ കണ്ടതോടെ പള്ളിയിലെത്തിയവര്‍ക്ക് സംശയമായി. പരിശോധിച്ചപ്പോഴാണ് വേഷം മാറിയെത്തിയതാണെന്ന് മനസിലായത്. തുടര്‍ന്ന് നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. വസ്ത്രം മോഷണം പോയതിനാലാണ് വേഷം മാറിയതെന്നാണ് ഇയാള്‍ പൊലീസിനോട് പറഞ്ഞത്. പൊതുസ്ഥലത്ത് ശല്യമുണ്ടാക്കിയതിന് കൊണ്ടോട്ടി പൊലീസ് ഇയാള്‍ക്കെതിരെ കേസെടുത്തു.

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക