24
Mar 2023
Tue
24 Mar 2023 Tue

കോഴിക്കോട്: തീവണ്ടിയില്‍വച്ച് അതിഥി തൊഴിലാളികള്‍ക്കിടയിലുണ്ടായ തര്‍ക്കം കൊലപാതകത്തില്‍ കലാശിച്ചു. സഹയാത്രികനെ പുറത്തേക്ക് തള്ളിയിട്ട് കൊല്ലുകയായിരുന്നു. കോഴിക്കോട് കൊയിലാണ്ടിക്കടുത്ത് നടന്ന സംഭവത്തില്‍ തമിഴ്‌നാട് ശിവഗംഗ സ്വദേശി സോനു മുത്തുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

 

ഇന്നലെ രാത്രി മലബാർ എക്‌സ്പ്രസ് ട്രെയിനിലായിരുന്നു സംഭവം. തർക്കത്തിനിടെ സഹയാത്രികനെ തള്ളിയിട്ട് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് വിവരം. പരുക്കേറ്റയാളെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായിട്ടില്ല.
യാത്രക്കാർ വിവരം അറിയിച്ചതിനെ തുടർന്ന് പൊലീസ് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തെ തുടർന്ന് മറ്റ് യാത്രക്കാർ സോനു മുത്തുവിനെ തടഞ്ഞുവെച്ച് പൊലീസിന് കൈമാറുകയായിരുന്നു.

മൃതദേഹം ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി കോഴിക്കോട് മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടം നടത്തി. മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. ഏകദേശം 25 വയസ് പ്രായം തോന്നിക്കുന്ന യുവാവാണ് മരിച്ചതെന്ന് പൊലീസ് പറഞ്ഞു.