22
Feb 2023
Fri
22 Feb 2023 Fri

തിരുവനന്തപുരം: പ്രായപൂർത്തിയാവാത്ത ആൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പൂജാരി അറസ്റ്റിൽ. ആലപ്പുഴ സ്വദേശി സൂര്യനാരായണനാണ് അറസ്റ്റിലായത്. തിരുവനന്തപുരം വിളവൂർക്കലിൽ നടന്ന സംഭവത്തിലാണ് അറസ്റ്റ്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

2021ൽ വിളവൂർക്കലിൽ ആശ്രമം നടത്തവെയാണ് പൂജാരിയായ ഇയാൾ 12കാരനെ പീഡിപ്പിച്ചത്. തമിഴ്‌നാട്ടിൽ ആശ്രമം നടത്തുകയായിരുന്ന ഇയാളെ മലയൻകീഴ് പൊലീസ് സ്ഥലത്തെത്തി പിടികൂടുകയായിരുന്നു. പൂജാ കർമങ്ങളുടെ പേര് പറഞ്ഞ് ഇയാൾ കുട്ടിയുടെ മാതാപിതാക്കളുമായി ബന്ധം സ്ഥാപിച്ചിരുന്നു.

പൂജകൾക്കായി കുടുംബം ഇയാളെ സമീപിച്ചിക്കുകയും ചെയ്തിരുന്നു. ആ സമയത്താണ് കുട്ടി പീഡനത്തിനിരയായതെന്ന് പൊലീസ് പറഞ്ഞു. കുട്ടി പീഡനം നേരിട്ട വിവരം ഒരു വർഷത്തോളം മാതാപിതാക്കൾ അറിഞ്ഞിരുന്നില്ല.

പിന്നീട് ചൈൽഡ് വെൽഫെയർ കമ്മിറ്റിക്കു മുന്നിൽ കുട്ടിയെ ഹാജരാക്കിയതോടെയാണ് പീഡന വിവരം പുറത്തായത്. ഇതിനു പിന്നാലെ പ്രതി തമിഴ്‌നാട്ടിലേക്ക് കടക്കുകയായിരുന്നു.