21
Feb 2023
Sun
21 Feb 2023 Sun

മാഡ്രിഡ്: സ്പാനിഷ് ലീഗിലെ മാഡ്രിഡ് ഡെര്‍ബി സമനിലയില്‍ കലാശിച്ചു. കിരീട പ്രതീക്ഷയില്‍ ഉള്ള റയലിന് സമനില കനത്ത തിരിച്ചടിയായി. അത്‌ലറ്റിക്കോ മാഡ്രിഡിനോട് 1-1 സമനിലയാണ് റയല്‍ വഴങ്ങിയത്. നിലവില്‍ ബാഴ്‌സയേക്കാള്‍ ഏഴ് പോയിന്റിന്റെ കുറവുമായി രണ്ടാം സ്ഥാനത്താണ് റയല്‍. ഉറുഗ്വെയുടെ 18കാരന്‍ അല്‍വാരോ റൊഡ്രിഗസാണ് റയലിന്റെ സമനില ഗോള്‍ നേടിയത്. ഗിമ്മന്‍സിലൂടെ അത്‌ലറ്റിക്കോയാണ് ലീഡെടുത്തത്. 64ാം മിനിറ്റില്‍ കൊറേ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായിരുന്നു. തുടര്‍ന്ന് 10 പേരായാണ് അത്‌ലറ്റിക്കോ കളിച്ചത്. അത്‌ലറ്റിക്കോ ലീഗില്‍ നാലാം സ്ഥാനത്താണ്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ ലെസ്റ്ററിനെ ഒരു ഗോളിന് വീഴ്ത്തി ആഴ്‌സണല്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി.46ാം മിനിറ്റില്‍ മാര്‍ട്ടിനെല്ലിയാണ് ആഴ്‌സണലിനായി സ്‌കോര്‍ ചെയ്തത്. ഒന്നാം സ്ഥാനത്ത് ആഴ്‌സണലിന് രണ്ട് പോയിന്റിന്റെ ലീഡാണുള്ളത്. മറ്റൊരു മല്‍സരത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റി ബേണ്‍മൗത്തിനെ 4-1ന് പരാജയപ്പെടുത്തി. രണ്ട് പോയിന്റ് വ്യത്യാസത്തില്‍ സിറ്റി രണ്ടാം സ്ഥാനത്താണുള്ളത്. സിറ്റിയ്ക്കായി അല്‍വാരസ്, ഹാലന്റ്, ഫോഡന്‍ എന്നിവര്‍ സ്‌കോര്‍ ചെയ്തു. തുടര്‍ച്ചയായ രണ്ട് ലീഗ് മല്‍സരങ്ങളില്‍ ജയിച്ച ലിവര്‍പൂള്‍ ഇന്ന് ക്രിസ്റ്റല്‍പാലസിനോട് ഗോള്‍രഹിത സമനില വഴങ്ങി.

ഇറ്റാലിയന്‍ സീരി എയില്‍ എംബോളിയെ എതിരില്ലാത്ത രണ്ട് ഗോളിന് പരാജയപ്പെടുത്തി നപ്പോളി ഒന്നാം സ്ഥാനത്തെ ലീഡ് വീണ്ടും വര്‍ദ്ധിപ്പിച്ചു.18പോയിന്റിന്റെ ലീഡാണ് നപ്പോളിക്കുള്ളത്.