22
Sep 2024
Wed
22 Sep 2024 Wed
three year old drowned to death

കുടുംബവീട്ടില്‍ അവധിയാഘോഷിക്കാന്‍ എത്തിയ മൂന്ന് വയസുകാരന്‍ നീന്തല്‍ കുളത്തില്‍ വീണ് മരിച്ചു.(A three-year-old boy met a tragic end after falling into the indoor swimming pool)  കൊച്ചി കോതമംഗലം പൂവത്തം ചോട്ടില്‍ ജിയാസിന്റെ മകന്‍ അബ്രാം സെയ്ത് ആണ് മരിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

അവധിക്കാലമായതിനാല്‍ കോതമംഗലം ചെറുവട്ടൂരിന് സമീപത്തെ ജിയാസിന്റെ സഹോദരന്റെ വീട്ടില്‍ എല്ലാവരും ഒത്തുകൂടിയതായിരുന്നു. അതിനിടെ കുട്ടിയെ കാണാതായി.

പിന്നാലെ നടത്തിയ തിരച്ചിലിലാണ് വീട്ടിനകത്തുള്ള സ്വിമ്മിങ് പൂളില്‍ നിന്നു കുഞ്ഞിനെ കണ്ടെത്തിയത്. അവശനിലയിലായ കുട്ടിയെ തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രിയിലും കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചു. ചികിത്സയിലിരിക്കേ ഇന്ന് രാവിലെയാണ് കുട്ടി മരിച്ചത്. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക