25
Nov 2024
Tue
25 Nov 2024 Tue
Thrissur Nattika accident photo

തൃശൂര്‍: നാട്ടികയില്‍ റോഡരികിയില്‍ ഉറങ്ങിക്കിടന്ന നാടോടികള്‍കക്കിടയിലേക്ക് തടിലോറി പാഞ്ഞുകയറി അഞ്ച് മരണം. (A timber lorry ploughed into people sleeping on the roadside; five people were killed and seven others were injured.) മരിച്ചവരില്‍ രണ്ട് കുട്ടികളുമുണ്ട്. കാളിയപ്പന്‍ (50), നാഗമ്മ (39), ബംഗാഴി (20), ജീവന്‍ (4), മറ്റൊരു കുട്ടി എന്നിവരാണ് മരിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പുലര്‍ച്ചെ 4 മണിയോടെയാണ് സംഭവം. അപകടത്തില്‍ ഏഴ് പേര്‍ക്ക് പരിക്കേറ്റു. കണ്ണൂരില്‍ നിന്നും തടി കയറ്റി വന്ന ലോറിയാണ് നിയന്ത്രണം വിട്ട് അപകടത്തില്‍പെട്ടത്. മൃതദേഹം തൃശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

ഡ്രൈവറും ക്ലീനറും അറസ്റ്റില്‍
അപകടത്തിനിടയാക്കിയ ലോറി ഡ്രൈവറെയും ക്ലീനറെയും അറസ്റ്റ് ചെയ്തു. മദ്യലഹരിയില്‍ വാഹനമോടിച്ചതാണ് അപകടത്തിനു കാരണമായതെന്നാണ് കരുതുന്നത്. ഡ്രൈവര്‍ ഡൈവേര്‍ഷന്‍ ബോര്‍ഡ് കണ്ടില്ലെന്നാണ് മൊഴി നല്‍കിരിക്കുന്നത്.