29
Aug 2024
Fri
29 Aug 2024 Fri
Adimali toddler missing

അടിമാലി: മുത്തശ്ശിയോടൊപ്പം കാണാതായ രണ്ടുമാസം പ്രായമുള്ള കുഞ്ഞ് മരിച്ച നിലയില്‍. (A toddler who went missing with her grandmother is found dead in a stream) ഉടുമ്പന്‍ചോല പുത്തന്‍പുരയ്ക്കലില്‍ ചിഞ്ചുവിന്റെ രണ്ടുമാസം പ്രായമുള്ള പെണ്‍കുഞ്ഞിനെയാണ് പുരയിടത്തിലെ തോട്ടുവക്കത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇന്ന് പുലര്‍ച്ചയോടെയാണ് ജാന്‍സിയെയും കുഞ്ഞിനെയും കാണാതായത്. തുടര്‍ന്ന് നാട്ടുകാരുടെ നേതൃത്വത്തില്‍ വ്യാപകമായ തിരച്ചില്‍ നടത്തിയിരുന്നു. അതിനിടയിലാണ് വീടിന് സമീപമുള്ള തോട്ടുവക്കത്ത് കുഞ്ഞിനെയും മുത്തശ്ശിയെയും കണ്ടെത്തിയത്.

കുഞ്ഞിനെ ഉടന്‍തന്നെ നെടുങ്കണ്ടം താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മുത്തശ്ശിയെ രാജാകാട്ടിലെ ഗവണ്‍മെന്റ് ആശുപത്രിയിലേക്കും തുടര്‍ന്ന് അടിമാലി താലൂക്ക് ആശുപത്രിയിലേക്കും മാറ്റി. ഇവരുടെ നില ഗുരുതരമാണ്.