മലപ്പുറം: കാറും സ്‌കുട്ടറും കൂട്ടിയിടിച്ച് യുവതി മരിച്ചു. കൂടെയുണ്ടായിരുന്നയാള്‍ക്കു ഗുരുതരമായി പരുക്കേറ്റു.(A woman died in a collision between a scooter and a car in Malappuram) മൂത്തേടം കാട്ടിലപ്പാടം ചേന്നാട്ടു കുഴിയില്‍ ഫര്‍ഹാന (22) ആണു മരിച്ചത്. പിതൃസഹോദരി നാലുകണ്ടത്തില്‍ ആമിനയെ(55) പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൂത്തേടം-കരുളായി റോഡില്‍ കഷായപ്പടിക്ക് സമീപം വച്ച് ഉച്ചയക്ക് ഒരുമണിക്കാണു അപകടമുണ്ടായത്.
|
സ്‌കൂട്ടര്‍ കാറിനുള്ളിലേക്ക് ഇടിച്ചുകയറിയ നിലയിലായിരുന്നു. ഫര്‍ഹാനയെ എടക്കര സ്വകാര്യ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചു. ആമിനയെ പെരിന്തല്‍മണ്ണ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിച്ചു. ഭര്‍ത്താവ് വഴിക്കടവ് സ്വദേശി റാഫിക്കിനൊപ്പം ദുബയിലായിരുന്ന ഫര്‍ഹാന മൂന്നു മാസം മുന്‍പാണ് നാട്ടിലെത്തിയത്. അവധി കഴിഞ്ഞു റാഫിക് ഞായറാഴ്ചയാണു ദുബയിലേക്ക് മടങ്ങിയത്. അപകടവിവരം അറിഞ്ഞ് റാഫിക് നാട്ടിലേക്ക് പുറപ്പെട്ടിട്ടുണ്ട്. മൃതദേഹം നിലമ്പൂര്‍ ഗവ. ജില്ലാ ആശുപത്രിയില്‍. പോസ്റ്റുമോര്‍ട്ടത്തിനു ശേഷം ഇന്ന് കബറടക്കും.





