കോട്ടയം: ഏറ്റുമാനൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ട്രെയിന്‍ തട്ടി യുവാവ് മരിച്ചു. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല.(A young man died after being hit by a train at Etumanur railway station) രാവിലെ 8.15നാണ് അപകടം. ചെന്നൈയില്‍ നിന്നും തിരുവനന്തപുരം പോകുകയായിരുന്ന ചെന്നൈ മെയില്‍ സ്റ്റേഷനില്‍ എത്തിയപ്പോള്‍ യുവാവ് ട്രാക്കില്‍ ഇറങ്ങി നില്‍ക്കുകയായിരുന്നു.
|
ട്രെയിന്‍ ഇടിച്ച യുവാവ് തല്‍ക്ഷണം മരിച്ചു. ഇവിടെ സ്റ്റോപ്പില്ലാത്ത ട്രെയിന്‍ അപകടത്തെ തുടര്‍ന്ന് പത്ത് മിനിറ്റോളം സ്റ്റേഷനില്‍ നിര്‍ത്തിയിട്ടു. മൃതദേഹം മെഡിക്കല്‍ കൊളജ് ആശുപത്രി മോര്‍ച്ചറിയിലേയ്ക്ക് മാറ്റി.
റെയില്‍വേ പൊലീസ് സ്ഥലത്തെത്തി നടപടികള്‍ സ്വീകരിച്ചു. വിവരമറിഞ്ഞ് ഏറ്റുമാനൂര്‍ പൊലീസ് സ്ഥലത്ത് എത്തി. മൃതദേഹത്തിന് അരികില്‍നിന്ന് ഒരു എടിഎം കാര്‍ഡ് ലഭിച്ചിട്ടുണ്ട്. ഇതില്‍ അനില്‍കുമാര്‍ എന്നാണ് എഴുതിയിരിക്കുന്നത്. ഇത് മരിച്ചയാളുടേതാണെന്നു സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





