24
Dec 2024
Tue
24 Dec 2024 Tue
Kannur car accident news

കണ്ണൂര്‍: കണ്ണൂര്‍ അങ്ങാടിക്കടവില്‍ കാര്‍ കുളത്തിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു.(A young man died after his car fell into a pond in Kannur) അങ്ങാടിക്കടവ് സ്വദേശി ഇമ്മാനുവല്‍ ആണ് ദുരന്തത്തിനിരയായത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കനത്ത മഴയില്‍ മരക്കൊമ്പ് കാറിന്റെ മുകളില്‍ വീണപ്പോള്‍ വാഹനം വെട്ടിച്ചതാണ് അപകടത്തിന് കാരണം. നിയന്ത്രണം വിട്ട കാര്‍ തെങ്ങിലിടിച്ച് കുളത്തിലേക്ക് മറിയുകയുമായിരുന്നു.

ഇന്ന് പുലര്‍ച്ചെയാണ് അപകടം. തൃശൂരില്‍ ഒരു പരീക്ഷ എഴുതിയ ശേഷം ഇമ്മാനുവല്‍ അങ്ങാടിക്കടവിലെ വീട്ടിലേക്ക് പോകുമ്പോഴാണ് അപകടമുണ്ടായത്. വീട്ടിലെത്താന്‍ മിനിറ്റുകള്‍ മാത്രം ബാക്കിനില്‍ക്കെയായിരുന്നു ദുരന്തം.