28
Sep 2023
Mon
28 Sep 2023 Mon

തിരുവനന്തപുരം: വിതുരയില്‍ വൈദ്യുതഘാതമേറ്റ് യുവാവ് മരിച്ചു. തൊളിക്കോട് തുരുത്തി സ്വദേശി സനോഫര്‍ (24) ആണ് മരിച്ചത്. നബിദിനാഘോഷത്തിന്റെ ഭാഗമായി സീരിയല്‍ ലൈറ്റ് ഇടുന്നതിനിടെയാണ് അപകടമുണ്ടായത്.
സീരിയല്‍ ലൈറ്റ് മരത്തില്‍ എറിഞ്ഞപ്പോള്‍ ഇലക്ട്രിക്ക് ലൈനില്‍ തട്ടിയാണ് ഷോക്കേറ്റത്. ഉടന്‍ തന്നെ സനോഫറിനെ നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>